ആര്‍എസ്എസിന് ഭൂമി കൈമാറിയത് സന്ദീപ് വാര്യറല്ല.. അമ്മ ജീവിച്ചിരുന്ന കാലത്തെ കാര്യം.. സന്ദീപിനെ ന്യായീകരിച്ച് കെ മുരളീധരന്‍…




ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ ന്യായീകരിച്ച് കെ മുരളീധരന്‍.ആര്‍എസ്എസിന് ഭൂമി വിട്ടു നല്‍കാനുള്ള സന്ദീപിന്‍റെ കുടുംബത്തിന്‍റെ മുന്‍ പ്രഖ്യാപനത്തിനെതിരെ വലിയ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് ന്യായീകരണം.സന്ദീപ് വാര്യരുടെ ഭൂമി കൈമാറ്റം അമ്മ ജീവിച്ചിരുന്ന കാലത്തുള്ള കാര്യമാണ്.അദ്ദേഹമായിട്ട് എഴുതി കൊടുത്തതല്ല. ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസ് ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ പൊതു നന്‍മക്കായി ഭൂമി വിട്ടു നല്‍കുമെന്ന് സന്ദീപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു .

സന്ദീപ് വാര്യര്‍ക്കെതിരെ സുപ്രഭാതം,സിറാജ് പത്രങ്ങളില്‍ ഇടതുമുന്നണി ഇന്നലെ പരസ്യം നല്‍കിയിരുന്നു.ഇതിനെതിരെയും അദ്ദേഹം പ്രതികരിച്ചു..ഒരു രാഷ്ട്രീയ പാർട്ടി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണിതെന്നും കെ മുരളീധരന്‍ പറഞ്ഞു.ഇടതിന്‍റെ ശൈലിക്ക് തന്നെ എതിരാണിത്.എൽഡിഫിലെ മറ്റു കക്ഷികൾ ഇതിൽ നിലപാട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Previous Post Next Post