ഈദ് അല്‍ ഇത്തിഹാദ്: ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ രണ്ടിനും മൂന്നിനും അവധി


അബുദാബി: യുഎഇയുടെ ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് ദുബൈയിലെ സ്വകാര്യ മേഖലയിലെ നഴ്‌സറികള്‍ മുല്‍ യൂണിവേഴ്‌സിറ്റികള്‍വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളില്‍ അവധിയായിരിക്കുമെന്നും സ്ഥാപനങ്ങളെല്ലാം ഡിസംബര്‍ നാലിന് ബുധനാഴ്ച മാത്രമേ തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂവെന്നും ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. ഏഴ് എമിറേറ്റുകള്‍ ചേര്‍ന്ന് യുഎഇ രൂപീകൃതമായതിന്റെ 53ാം വാര്‍ഷികമാണ് ഡിസംബര്‍ രണ്ടിന് രാജ്യം സമുചിതമായി ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.

ദുബൈയിലെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലക്കും ദേശീയദിനം പ്രമാണിച്ച് ഡിസംബര്‍ രണ്ടും മൂന്നും ശമ്പളത്തോട്് കൂടിയ അവധിയാണെന്ന് നേരത്തെ ദുബൈ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. യുഎഇ ഹ്യൂമണ്‍ റിസോഴ്‌സസ് ആന്റ് ഇമറാത്തിസേഷന്‍ വകുപ്പാണ് ഈ മേഖലകള്‍ക്കെല്ലാം നേരത്തെ അവധി പ്രഖ്യാപിച്ചത്.
Previous Post Next Post