ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരത്തിന്റെ നിർമാണം പുരോഗമിക്കുന്നു



മസ്‌കത്ത്: ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരത്തിന്റെ നിർമാണം പുരോഗമിക്കുന്നു. 135 ടൺ സ്റ്റീലിൽ 126 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കൊടിമരം നവംബറിൽ  നടക്കുന്ന ദേശീയ ദിനാഘോഷ വേളയിൽ രാജ്യത്തിനു സമർപ്പിക്കും.
അൽ ഖുവൈറിലെ മിനിസ്ട്രി സ്ട്രീറ്റിൽ 18,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മസ്‌കത്ത് നഗരസഭയും ജിൻഡാൽ ഷദീദ് അയേൺ ആൻഡ് സ്റ്റീൽ കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നിർമാണം ഈ വർഷം ഏപ്രിലിലാണ് ആരംഭിച്ചത്. 135 ടൺ സ്റ്റീലിൽ 126 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കൊടിമരം ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരമാണ്. അടി ഭാഗത്തു 2800 മില്ലി മീറ്റർ വ്യാസവും മുകളിൽ 900 മില്ലി മീറ്റർ വ്യാസവും ഉണ്ട്. ഇതിലെ ഒമാനി പതാകക്ക് 18 മീറ്റർ നീളവും 31.5 മീറ്റർ വീതിയും ഉണ്ടാകും. വിമാനങ്ങൾക്ക് സുരക്ഷിതമായ ഇറക്കത്തിനായി മുന്നറിയിപ്പ് നൽകുന്ന ലൈറ്റ് സംവിധാനവും ഇതിൽ ഉണ്ടായിരിക്കും.
Previous Post Next Post