അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ തന്നെ കോടതിയില്‍ സന്തോഷിനെ തിരികെ ഹാജരാക്കി മണ്ണഞ്ചേരി പോലീസ്. ആകെ കണ്ടെത്താന്‍ സാധിച്ചത് ഓയില്‍ പുരണ്ട ബര്‍മുഡയും തോര്‍ത്തും മാത്രമാണ്.കസ്റ്റഡിയില്‍ ലഭിച്ച സന്തോഷില്‍ നിന്ന് പോലീസിനു കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല.. മണ്ണഞ്ചേരിയില്‍ ഒപ്പമുണ്ടായിരുന്ന മോഷ്ടാവിനെ കുറിച്ച് പോലും ഒരു സൂചന പോലും സന്തോഷം നല്‍കുന്നില്ല. ചോദിക്കുന്നതിന് ഒരക്ഷരംപോലും മറുപടി ലഭിക്കുന്നില്ല. സത്യം പറയാന്‍ പലവട്ടം ചോദിച്ചിട്ടും തങ്ങളുടെ ദൈവമായ കാമാച്ചിയമ്മയോടു മാത്രം സത്യം പറഞ്ഞോളാമെന്നാണ് പ്രതികരണം.
പോലീസിനോട് എങ്ങനെ പെരുമാറണമെന്ന് ഇയാള്‍ക്ക് നല്ല ധാരണയുണ്ട്. പലതവണ ചോദ്യം ചെയ്തിട്ടും ഒരു തുമ്പും ലഭിച്ചില്ല. ഇതോടെ മറ്റു മാര്‍ഗങ്ങളിലൂടെ ഇയാളുടെ സംഘാംഗങ്ങളെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.