സംസ്ഥാന വക്താവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
അപ്രസക്തമായ ഒരു പാർട്ടിയിലേക്കാണ് സന്ദീപ് പോയത്. അത് ബിജെപിയിൽ ഒരു ചലനവും ഉണ്ടാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സന്ദീപ് ബലിദാനികളെ വഞ്ചിച്ചു. കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും എല്ലാ ആശംസകളും നേരുന്നതായും സുരേന്ദ്രൻ പരിഹസിച്ചു.
സന്ദീപ് കോൺഗ്രസിൽ നീണാൾ വാഴട്ടെ എന്ന് പറത്ത പറഞ്ഞ സുരേന്ദ്രൻ ‘കസേര കിട്ടിയില്ലെന്ന് പറഞ്ഞാണ് സന്ദീപ് പാർട്ടി വിട്ടതെന്നും ചൂണ്ടിക്കാട്ടി. ബിജെപിയിൽ ലഭിച്ചതിനേക്കാൾ വലിയ കസേര കോൺഗ്രസിൽ അദ്ദേഹത്തിന് കിട്ടട്ടെ. അതിനായി എല്ലാ ആശംസകളും നേരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.