സൗദിയിൽ നിന്നും കുവൈത്തിൽ നിന്നും തൊഴിൽ നഷ്ടമായി കൂട്ടത്തോടെ പ്രവാസികൾ നാട്ടിലെത്തും!


റിയാദ്/ കുവൈത്ത് സിറ്റി: മലയാളികളടക്കം ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ജി സി സി രാജ്യമായ സാഊദി അറേബ്യയും കുവൈത്തും വിദേശികളെ വീണ്ടും കൈയൊഴിയാൻ തുടങ്ങുന്നു. ലക്ഷക്കണക്കിന് പ്രവാസികൾക്ക് അവരുടെ ജോലി നഷ്ടമായ നിതാഖാത്തിൻ്റെ തുടർച്ചയായി കൂടുതൽ ശക്തമായി നടപ്പാക്കുകയാണ് ഈ രാജ്യങ്ങൾ. സ്‌കിൽഡ് ആൻഡ് സെമി സ്‌കിൽഡ് മേഖലയിൽ നിന്ന് പൂർണമായി പ്രവാസികളെ പുറത്താക്കാനുള്ള നീക്കമാണ് സാഊദിയിലും കുവൈത്തിലും നടക്കുന്നതെന്ന് ഹിന്ദു റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നടന്ന വിദഗ്ധ പഠനമാണ് ഹിന്ദു പുറത്തുവിട്ടത്.
ശക്തമായ സ്വദേശിവൽക്കരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന രാജ്യങ്ങൾഉം ഇതേരീതി തുടരുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

ഈ ഇരുരാജ്യങ്ങളിലെയും പ്രവാസികളും ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്ന സ്‌കിൽഡ്, സെമി-സ്‌കിൽഡ് ജോലികളിലേക്ക് സ്വന്തം പൗരന്മാർക്ക് നിർബന്ധിത സംവരണം ഏർപ്പെടുത്തിയെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം സ്‌കിൽഡ്, സെമി-സ്‌കിൽഡ് തൊഴിൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് നെതർലാൻഡിലെ ഗ്രോനിംഗൻ സർവകലാശാലയിലെ ഗ്രോനിംഗൻ ഗ്രോത്ത് ആൻഡ് ഡെവലപ്‌മെൻ്റ് സെൻ്റർ എരുമ്പനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.



Previous Post Next Post