സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു !!


കഴിഞ്ഞ ദിവസങ്ങളില്‍ 55,000ലേക്ക് താഴ്ന്ന സ്വര്‍ണവില 56000 ത്തിനു മുകളിലേക്ക് കുതിച്ചു. ഇന്ന് പവന് 560 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 56,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. എന്നാല്‍ നവംബര്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ സ്വര്‍ണവില തിരിച്ചു കയറിയിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണ്ണവില ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിവരം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ സ്വര്‍ണവില താഴോട്ട് ഇറങ്ങിയിരുന്നു. നവംബര്‍ 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില പതിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും സ്വര്‍ണവില പടിപടിയായി കയറുന്നതാണ് കണ്ടത്.

രണ്ടുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് സ്വര്‍ണ്ണവിലയില്‍ വര്‍ധനവുണ്ടായത്.

Previous Post Next Post