ഉരുൾപൊട്ടൽ ധനസഹായം: കേന്ദ്ര കേരളത്തെ വെല്ലുവിളിക്കുന്നു എന്ന് റവന്യൂ മന്ത്രി


തൃശൂർ: വയനാട്ടിലെ മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്ന് ധനസഹായം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ. രാജൻ.

ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും, ദുരന്തബാധിതർക്കുള്ള ദുരിതാശ്വാസവും നഷ്ടപരിഹാരവും സംസ്ഥാനം സ്വന്തം നിലയ്ക്ക് നൽകണമെന്നും കാണിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കേരളത്തിന്‍റെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനു കത്ത് നൽകിയതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി രാജൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദർശനത്തിൽനിന്നുള്ള 'പ്രശസ്തമായ' ചിത്രം, കേന്ദ്രമന്ത്രിയുടെ കത്തിൽനിന്നുള്ള ഭാഗങ്ങൾ.
കേരളത്തിന്‍റെ അവകാശം നേടിയെടുക്കുന്നതിനു ശ്രമം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ മതിയായ പണമുള്ള സാഹചര്യത്തിൽ ദേശീയി ദുരിതാശ്വാസ നിധിയിൽ നിന്നു ധനസഹായം നൽകില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
Previous Post Next Post