പാണക്കാട്ടേക്കുള്ള യാത്ര കെപിസിസിയുടെ നിർദേശ പ്രകാരമാണ്. അതുപോലെ തന്നെ മുൻ നിലപാടുകൾ ബിജെപിയുടെ ഭാഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണന്നും സന്ദീപ് പറഞ്ഞു. വ്യക്തി ജീവിതത്തിൽ മത നിരപേക്ഷ നിലപാടുകളാണ് ഉയർത്തിപ്പിടിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനോട് ബഹുമാനമെന്നും സന്ദീപ് വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ സന്ദീപ് വാര്യർ രൂക്ഷവിമർശനമുന്നയിച്ചു. കെ സുരേന്ദ്രന്റെ ശിഖണ്ഡി പരാമർശം ഒരു വിഭാഗത്തെ അപമാനിക്കുന്നതാണെന്നും സന്ദീപ് വിമർശിച്ചു. നിയമ നടപടി വരെ കൈക്കൊള്ളേണ്ട പൊളിറ്റിക്കലി തെറ്റായ പരാമർശമെന്നായിരുന്നു സന്ദീപിന്റെ പ്രതികരണം.