റബര്‍ മേഖലയെ കൈപിടിച്ച് ഉയര്‍ത്താന്‍ പുനരാവിഷ്‌ക്കരിച്ച പദ്ധതികളുമായി റബർ ബോർഡ്. വിവിധ സഹായ ക്ഷേമ പദ്ധതികളില്‍ ഇരട്ടിയോളം വര്‍ധന. എന്‍. ഹരി



കോട്ടയം: റബര്‍ മേഖലയിലെ തൊഴിലാളികള്‍ക്കും കുടുംബത്തിനും സ്ത്രീ ശാക്തീകരണത്തിനുമുളള ക്ഷേമ സഹായ പദ്ധതികളിലെ സഹായം ഇരട്ടിയോളം വര്‍ധിപ്പിച്ച്  റബർ ബോർഡ്.  റബര്‍ ബോര്‍ഡിന്റെ എല്ലാ പദ്ധതികളിലും 30 ശതമാനം മുതല്‍ 100 ശതമാനം വരെ വര്‍ധനയാണ് ഇതുമൂലം ഉണ്ടാവുന്നത്. റബർ ബോർഡ് സമർപ്പിച്ച പദ്ധതികൾ അനുഭാവപൂർവ്വം അംഗീകരിച്ച് കേന്ദ്രസർക്കാർ അനുമതി നൽകുകയായിരുന്നു.
സംസ്ഥാനത്തെ അടഞ്ഞ ഫീൽഡ് ഓഫീസുകൾ തുറക്കാൻ ഫീൽഡ് ഓഫീസർമാരെ ഉടൻ  നിയമിക്കാനുള്ള ചരിത്ര തീരുമാനം എടുത്തതിന് തൊട്ടു പിന്നാലെയാണ് ഈ നടപടികളും.
റബര്‍ രംഗത്ത് കേന്ദ്രസര്‍ക്കാരിന്റെ കരുതലും മുന്‍ഗണനയും ആവര്‍ത്തിച്ച് ഊട്ടിയുറപ്പിക്കുന്നതാണ് ഇതെന്ന് റബര്‍ ബോര്‍ഡ് അംഗം എന്‍.ഹരി അഭിപ്രായപ്പെട്ടു.

 സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ കര്‍ഷകരോടുളള വഞ്ചനയിലും ഇരട്ടത്താപ്പിലും വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ റബര്‍ മേഖലയ്ക്ക് കരുത്തും കൈത്താങ്ങുമാകുന്ന രീതിയില്‍ പദ്ധതികള്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണെന്നും ഹരി പറഞ്ഞു. റബര്‍ ഉത്പാദക സംഘങ്ങള്‍ക്കുളള സഹായം കുത്തനെ വര്‍ധിപ്പിച്ചപ്പോള്‍ റബര്‍ തൊഴിലാളികള്‍ക്കും വനിതാ ടാപ്പിംഗ് തൊഴിലാളികള്‍ക്കും കുടുംബത്തിനും സമാശ്വാസവും സഹായവും ലഭ്യമാക്കുന്നു.

നേരത്തെ വിദ്യാഭ്യാസ സഹായ പദ്ധതിയില്‍ പതിനൊന്നാം ക്ലാസ് മുതലായിരുന്നു സഹായം. അത് പുതിയ പദ്ധതി പ്രകാരം ആറാംക്ലാസ് മുതല്‍ ലഭ്യമാകും.വിദ്യാഭ്യാസ സഹായത്തിനോടൊപ്പം തന്നെ തന്നെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസിനും അപേക്ഷിക്കാം.മാരകരോഗങ്ങളുടെ പരിധിലേക്ക് അപകടങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണം മൂലം ഉണ്ടാകുന്ന ചികിത്സാ ചെലവുകളും മാരക രോഗ ചികിത്സ പദ്ധതിയുടെ ഭാഗമാകുമെന്നത് വനമേഖലയോട് ചേര്‍ന്നുളള തോട്ടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ്.മാരക രോഗങ്ങള്‍ക്ക് ഉള്ള സഹായത്തിനു അപേക്ഷിക്കാന്‍ തൊഴിലാളിയുടെ പങ്കാളിയും അര്‍ഹരാണെന്നതാണ് പ്രത്യേകത. അസുഖ ചികിത്സാസഹായം മുപ്പതിനായിരം രൂപയില്‍നിന്ന് 50,000 രൂപയായി വര്‍ധിപ്പിച്ചു
വൈദ്യസഹായത്തിനുള്ള പദ്ധതിയില്‍ പുതുതായി തൊഴിലാളികള്‍ക്ക് കണ്ണട വാങ്ങുന്നതിനും സഹായം ലഭിക്കും.

പുതുതായി വീട് വയ്ക്കുന്നതിനുള്ള ധനസഹായം മുപ്പതിനായിരം രൂപയില്‍ നിന്ന് 40,000 രൂപ വരെയായും  ടാപ്പര്‍മാരുടെ  ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും അത് 50,000 രൂപയുമായി ഉയര്‍ത്തി.വനിതാ തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതിക്കു തന്നെ രൂപം നല്‍കിയിരിക്കുകയാണ്. അവിവാഹിതരായ വനിതാ ടാപ്പര്‍മാര്‍ക്കും വനിതാ ടാപ്പര്‍മാരുടെ രണ്ടു മക്കള്‍ക്കും വിവാഹ സഹായത്തിന് അപേക്ഷിക്കാനാവും. 25.000 രൂപ വരെ ഒറ്റത്തവണ സാമ്പത്തിക സഹായമായി ലഭിക്കും. മുന്‍പ് ഈ സ്‌കീമില്‍ സഹായം പതിനായിരം രൂപയായിരുന്നു.

ബയോഗ്യാസ് പ്ലാന്റ് പുനര്‍നിര്‍മാണത്തിന് മൂന്നു ലക്ഷം രൂപവരെയായി വര്‍ധിപ്പിച്ചു.ടെട്രാ പാന്‍ (200 എണ്ണം) രൂപ വരെ. 55000
ഷീറ്റിംഗ് ബാറ്ററി- 110000 രൂപ പുകപ്പുര ട്രോളിയുടെ മാറ്റുന്നതിനും (5 എണ്ണം) ചൂള നവീകരണത്തിനും 50000 രൂപവരെയായി ഉയര്‍ത്തി.
 പ്രഷര്‍ വാഷര്‍ 6000 രൂപ, സോളാര്‍ ഡ്രിപ്പിംഗ് യൂണിറ്റ് 200,000 രൂപ വരെയും പുതുക്കിയ സ്‌കീമില്‍ ലഭിക്കും. 

റബര്‍ ഉത്പാദക സംഘങ്ങളുടെ വിവിധ പദ്ധതികളുടെ സഹായത്തില്‍ വലിയ വര്‍ധനയാണ് വരുത്തിയിട്ടുളളത്. ഗ്രൂപ്പ് സംസ്‌കരണ സെന്ററിന് ആറുലക്ഷം രൂപയോ നിര്‍മാണ ചെലവിന്റെ പകുതിയോ ലഭിക്കും. മാലിന്യ സംസ്‌കരണ പ്ലാന്റിന്  അഞ്ചു ലക്ഷമോ ചെലവിന്റെ അന്‍പതുശതമാനമോ എതാണ് കുറവ് എന്നത് ന്ല്‍കും. റബര്‍ പാല്‍ ശേഖരണ ഉപകരണങ്ങള്‍ക്കുള്ള സഹായം: 40,000 രൂപ അല്ലെങ്കില്‍ ചെലവിന്റെ 50%. യന്ത്രവല്‍ക്കരണം: ഒരു യന്ത്രത്തിന് 30,000/ രൂപയോ അല്ലെങ്കില്‍ യഥാര്‍ഥ ചെലവിന്റെ 50%. ഇങ്ങനെ റബര്‍ കര്‍ഷകര്‍ക്കും തോട്ടത്തിനും തൊഴിലാളികള്‍ക്കും ഉപകാരപ്രദവും റബര്‍ ഉത്പാദനത്തില്‍ കുതിച്ചു ചാട്ടവും നല്‍കുന്നതാണ് പുതുക്കിയ പദ്ധതികളെന്ന് ഹരി ചൂണ്ടികാട്ടി.                                         

 
Previous Post Next Post