കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. രണ്ടു കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി ഫവാസിനെ കൊച്ചി കസ്റ്റംസ് പിടികൂടി.
ബാങ്കോക്കിൽ നിന്ന് വന്ന എയർ ഏഷ്യ വിമാനത്തിലാണ് 7.92 കിലോ കഞ്ചാവ് കടത്തിയത്. 17 ബാഗുകളിലായി തുണികൾക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.