വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ല.. എ ആർ റഹ്‌മാനും സൈറ ബാനുവും വിവാഹമോചിതരാകുന്നു….



സംഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മിൽ വേർപിരിയുന്നതിനെക്കുറിച്ച് സൈറയുടെ അഭിഭാഷക വന്ദന ഷാ ആണ് പ്രസ്താവനയിൽ അറിയിച്ചത്.വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍ എ ആര്‍ റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തില്‍ സൈറ എത്തിയിരിക്കുകയാണ്. ഇരുവര്‍ക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഒടുവിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നതെന്നും അഭിഭാഷക പറഞ്ഞു.പരസ്പര സ്‌നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയി എന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ എ ആര്‍ റഹ്മാന്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

1995 ലായിരുന്നു എ ആർ റഹ്‌മാൻ- സൈറ ബാനു വിവാഹം. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നത്. ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് റഹ്‌മാന്‍-സൈറ ദമ്പതികള്‍ക്കുള്ളത്
Previous Post Next Post