കുറുവ സംഘാംഗം.. മണികണ്ഠനെ പൊലീസ് വിട്ടയച്ചു.. സന്തോഷ് സെൽവന്‍റെ ബന്ധുവാണ്…




മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു. കുറുവ സംഘത്തിന്‍റെ മോഷണത്തിൽ മണികണ്ഠന് പങ്കുള്ളതിന് തെളിവില്ലെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കുറവ സംഘാംഗം സന്തോഷ് സെൽവന്‍റെ ബന്ധുവാണ് മണികണ്ഠൻ.മണികണ്ഠന്‍റെ ഫോൺ രേഖകൾ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ആലപ്പുഴയിൽ മോഷണം നടന്ന ഒക്ടോബർ 21 മുതൽ നവംബർ 14 വരെ മണികണ്ഠൻ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. 

ഇത്രയും ദിവസം മണികണ്ഠൻ തമിഴ്നാട്ടിൽ ആയിരുന്നു. കുറുവ സംഘത്തിന് മണികണ്ഠന്‍റെ ബാഹ്യ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് സംശയമുണ്ട്.ഇതിൽ അന്വേഷണം നടക്കുകയാണ്.ഏപ്പോൾ വിളിച്ചാലും മരട് സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.
Previous Post Next Post