ഫിനാൻഷ്യൽ എന്റെർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ (INTUC) 27 ആം കോട്ടയം ജില്ലാ സമ്മേളനം ബഹു : തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉദ്ഘാടനം കർമ്മം നിർവഹിച്ചു



കോട്ടയം : ഫിനാൻഷ്യൽ എന്റെർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ (INTUC) 27 ആം കോട്ടയം  ജില്ലാ സമ്മേളനം ബഹു : തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉദ്ഘാടനം  കർമ്മം നിർവഹിച്ചു,പ്രസിഡന്റ്‌ ശ്രീ ധനേഷ് പി വി  അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി ശ്രീ അഖിൽ എസ് സ്വാഗതം ആശംസിച്ചു, മുഖ്യപ്രഭാഷണവും, ഉമ്മൻ‌ചാണ്ടി - ആര്യടൻ മുഹമ്മദ്  അനുസ്മരണയോഗം മുൻസിപ്പൽ കൗൺസിലറും, NEC ചെയർമാനും കൂടിയായ ശ്രീ സാബു മാത്യു  സർ  ഉദ്ഘാടനം കർമ്മം നിർവഹിച്ചു,പ്രതിനിധി സമ്മേളനം സംസ്‌ഥാന ട്രഷറാർ ശ്രീ  ഉണ്ണികൃഷ്ണൻ ജി
ഉദ്ഘാടനം നടത്തി,

ജില്ലാ ട്രഷറർ ശ്രീ രാജീവ്‌ കെ രാജപ്പൻ കണക്ക് അവതരിപ്പിച്ചു,വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ്  ചടങ്ങ് നടത്തി, ഉയർന്ന മാർക്കുനേടിയവർക്കും, കലാ കായികരംഗങ്ങളിൽ സമ്മാനർഹരായ അംഗങ്ങളുടെ മക്കൾക്കുള്ള  അനുമോദനങ്ങൾ നൽകി. 
ദീപക്ക് കെ, പി ജി മധുസൂദനൻ,ശ്രീ സുരേഷ് കുമാർ വി, ശ്രീ  ബെന്നി ജോസഫ്, ശ്രീ ബാബു മാത്യു, ശ്രീ ബിജു എം ജെ,ശ്രീ ഉണ്ണികൃഷ്ണൻ വി, വിനയചന്ദ്രൻ പി,
ശ്രീമതി  ഷൈനി ജി,ശ്രീമതി ഗീത  വി ആർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
Previous Post Next Post