കോളജ് ജപ്തി ചെയ്യാൻ വൻ പോലീസ് സന്നാഹവുമായി എത്തി സ്വകാര്യബാങ്ക്: വിദ്യാർത്ഥികളും ജീവനക്കാരും പ്രതിഷേധിച്ചു: എറണാകുളം പറവൂർ മാഞ്ഞാലി എസ്എൻജിഐഎസ്ടി (SNGIST) കോളേജ് വായ്‌പയെടുത്തത് 4 കോടി: അടയ്ക്കേണ്ടത് 19 കോടി


എറണാകുളം പറവൂർ മാഞ്ഞാലി എസ്എൻജിഐ എസ്ടി (SNGIST) കോളേജിൽ ജപ്‌തി നടപടിക്ക് സ്വകാര്യ ബാങ്കിന്റെ നീക്കം കോളേജിനകത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചാണ് ജപ്തി നടപടിക്കായി അധികൃതരെത്തിയത്. ജപ്തിക്കെതിരെ വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും പ്രതിഷേധിച്ചു.
വായ്‌പയെടുത്ത നാല് കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് കോളേജിനെതിരെ ജപ്‌തി നടപടി ആരംഭിച്ചത്. കോളേജ് ഇനി പലിശയടക്കം 19 കോടിയോളം രൂപയാണ് അടയ്ക്കാനുള്ളത്.

കോളേജ് മാനേജ്മെന്റ് ബാങ്ക് അധികൃതവുമായി നടത്തിയ ചർച്ചയെ തുടർന്ന് ജപ്‌തി നടപടി താൽക്കാലികമായി നിർത്തി വെക്കാൻ തീരുമാനമായി.

 
Previous Post Next Post