13 ഇനത്തിന് സബ്‌സിഡി, 40 ശതമാനം വരെ വിലക്കുറവ്.. സപ്ലൈക്കോയിൽ പ്രത്യേക ഫെയറുകള്‍ ആരംഭിച്ചു



സപ്ലൈകോയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ഫെയറുകള്‍ തുടങ്ങി. ഡിസംബര്‍ 21 മുതല്‍ 30 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് പ്രത്യേക ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.മറ്റു ജില്ലകളില്‍ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സപ്ലൈകോ ഫെയറായി പ്രവര്‍ത്തിക്കും.

13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ വില്‍പ്പന നടത്തും. ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ 5 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ നല്‍കും. ഇതിനുപുറമെ ജില്ലാ ഫെയറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 വരെ ഫ്‌ളാഷ് സെയില്‍സും നടത്തും. സബ്‌സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ നല്‍കുന്ന ഓഫറിനേക്കാള്‍ 10 ശതമാനം വരെ അധിക വിലക്കുറവ് ലഭിക്കും.


Previous Post Next Post