ജനുവരി 14നാണ് മകരവിളക്ക്.മണ്ഡലകാലതീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ വ്യാഴാഴ്ച (ഡിസംബർ 26) നടക്കും. ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്. മണ്ഡലപൂജയോടനുബന്ധിച്ചു ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ സന്നിധാനത്തു സേവനമനുഷ്ഠിക്കുന്നവർക്കായി വിഭവസമൃദ്ധമായ സദ്യ ഒരുക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വിളക്കുകൊളുത്തി സദ്യയ്ക്കു തുടക്കം കുറിച്ചു.