അടൂരിൽ 17 വയസുകാരി അമ്മയായി; ഒപ്പം താമസിച്ചിരുന്ന 21കാരൻ അറസ്റ്റിൽ


അടൂർ ഏനാത്ത് 17 വയസുകാരി അമ്മയായി. കുഞ്ഞിന് എട്ട് മാസം പ്രായമാകുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ 21 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യൻ എന്ന യുവാവാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചേർത്താണ് അറസ്റ്റ്. പെൺകുട്ടിയുടെ അമ്മയെയും കേസിൽ പ്രതി ചേർത്തേക്കും
പെൺകുട്ടിയെയും കുഞ്ഞിനെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റും. കുറച്ചുകാലമായി ആദിത്യനും പെൺകുട്ടിയും ഒന്നിച്ചാണ് താമസം. കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് ബന്ധുവാണ് പോലീസിൽ പരാതി നൽകിയത്

പെൺകുട്ടിയും ആദിത്യനും ഒന്നിച്ച് താമസിക്കുന്നതിനെ കുറിച്ച് കുട്ടിയുടെ അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും അറിയാമായിരുന്നു. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇവരുടേതെന്നും പോലീസ് പറഞ്ഞു.



Previous Post Next Post