ഇതിനെത്തുടർന്ന് ആഷിഖ് അബുവിനോട് നിർമാതാക്കളുടെ സംഘടന വിശദീകരണം ചോദിച്ചിട്ടുണ്ട്. ആഷിഖ് അബുവിന്റെ വിശദീകരണം വന്ന ശേഷം രണ്ട് പേരെയും ഒരുമിച്ചിരുത്തി വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനാണ് നിർമാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ നാരദൻ, മഹേഷിന്റെ പ്രതികാരം, മായാനദി എന്നീ മൂന്ന് സിനിമകളെച്ചൊല്ലിയാണ് തർക്കം നിലനില്‍ക്കുന്നത്. ഇതിന്റെ വിതരണാവകാശം, മ്യൂസിക് റൈറ്റ്സ്, ലാഭവിഹിതം അങ്ങനെ പല വിഭാഗങ്ങളിലായി തനിക്ക് പൈസ ലഭിക്കാൻ ഉണ്ടെന്നാണ് സന്തോഷ് ടി കുരുവിളയുടെ പരാതി.