ആർപ്പൂക്കരയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് 20കാരിക്ക് ദാരുണാന്ത്യം. വില്ലൂന്നി പോത്താലിൽ ബിജുവിൻ്റെ മകൾ നിത്യ ബിജു (20) ആണ് മരിച്ചത്. മാന്നാനം കെ.ഐ കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിനിയാണ്.
ഇന്നലെ വൈകിട്ട് 5.30 ഓടെ മാന്നാനത്തു നിന്നും വീട്ടിലേക്ക് ബുള്ളറ്റിൽ വരുമ്പോൾ ആയിരുന്നു അപകടം
അപകടം ഉണ്ടായ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തുമണിയോടെ മരണം സംഭവിച്ചു. ഗാന്ധിനഗർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
പിതാവ് ബിജു ടൈൽസ് കോൺട്രാക്ടർ ആണ്.മാതാവ് അജിത ബിജു (ഇസ്രായേലിൽ നേഴ്സ്). ഏകസഹോദരൻ നിധിൻ ആർമിയിൽ സേവനം അനുഷ്ഠിക്കുന്നു. മൃതശരീരം പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിക്കും. സംസ്കാരം പിന്നീട്