സ്കൂളുകൾക്ക് 21 മുതൽ 30 വരെ ക്രിസ്മസ് അവധി, ഒരു ദിവസം കുറവ്




തിരുവനന്തപുരം: ക്രിസ്മസ് അവധിക്കായി കേരള സിലബസ് സ്‌കൂളുകൾ 20ന് അടയ്ക്കും. 21 മുതലാണ് അവധി. 30ന് സ്‌കൂളുകൾ തുറക്കും. എൽപി, യുപി, ഹൈസ്‌കൂൾ ക്രിസ്മസ് പരീക്ഷകൾ 11ന് ആരംഭിച്ചിരുന്നു.

19നാണ് പരീക്ഷകൾ സമാപിക്കുക. എങ്കിലും 20ന് വൈകുന്നേരം സ്‌കൂളുകൾ അടച്ചാൽ മതിയെന്നാണ് നിർദേശം.

ഏതെങ്കിലും സാഹചര്യത്തിൽ ഒരുദിവസത്തെ പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നാൽ അതിനുള്ള സൗകര്യത്തിനാണ് 20ന് അടച്ചാൽ മതിയെന്ന് നിർദേശിച്ചിരിക്കുന്നത്. ഇതോടെ ക്രിസ്മസ് അവധി ദിവസങ്ങളുടെ എണ്ണം ഒൻപത് ആയി കുറയും.
Previous Post Next Post