ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം തകർന്നു വീണു; 29 മരണം


ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം തകർന്നു വീണു; 29 മരണം
സോൾ: ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം തകർന്ന് 29 യാത്രക്കാർ മരിച്ചു. മുവാൻ വിമാനത്താവളത്തിലായിരുന്നു അപകടം. 175 യാത്രക്കാരടക്കം 181 പേരുമായി തായ്ലാൻഡിൽ നിന്നുമെത്തിയ ജെജു വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നത്. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലിൽ ഇടിച്ച് തകർന്നു.

അപകടത്തിന്‍റെ വീഡിയോ ദൃശ‍്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. 175 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് അപകടം. അപകടത്തിൽ 2 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. പരുക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. വിമാനത്തിലെ തീ അണച്ചതായി അഗ്നി ശമന സേന അറിയിച്ചു.
Previous Post Next Post