കെഎസ്ഇബിയില്‍ 306 പേരെ നിയമിക്കാന്‍ ശുപാര്‍ശ


തിരുവനന്തപുരം: കെഎസ്ഇബിയില്‍ വിവിധ തസ്തികകളിലായി 306 ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍‍ട്ട് ചെയ്യാന്‍ ഫുള്‍‍ടൈം ഡയറക്റ്റര്‍മാരുടെ യോഗം തീരുമാനിച്ചു.

അസിസ്റ്റന്‍റ് എന്‍‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 40 ശതമാനം പിഎസ്‌സി ക്വാട്ടയില്‍‌ 100-ഉം, സര്‍‍വീസില്‍ ഉള്ളവരില്‍ നിന്നുമുള്ള 10 ശതമാനം ക്വാട്ടയില്‍ 50-ഉം, സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 30 ശതമാനം പിഎസ്‌സി ക്വാട്ടയില്‍ 50-ഉം, 10 ശതമാനം ക്വാട്ടയില്‍ സര്‍‍വീസില്‍ ഉള്ളവരില്‍ നിന്നും 50-ഉം, ജൂനിയര്‍ അസിസ്റ്റന്‍റ് / കാഷ്യര്‍ തസ്തികയില്‍ 80 ശതമാനം പിഎസ് സി ക്വാട്ടയില്‍ 50-ഉം, ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയില്‍ 33 ശതമാനം പിഎസ്‌സി ക്വാട്ടയില്‍ 6-ഉം ഒഴിവുകളാണ് പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുക.

Previous Post Next Post