കൊല്ലം: കൊല്ലം ആറ്റിങ്ങലിൽ കാല്‍ നടയാത്രക്കാരന് ക്രൂരമര്‍ദനം. ഇന്നലെ രാത്രി എട്ടു മണിയോടെ ആറ്റിങ്ങൽ പാലസ് റോഡിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്നിലാണ് സംഭവം. അക്രമികളെ ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് പിടിച്ചുവെക്കുകയായിരുന്നു. പിന്നീട് പൊലീസെത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങൽ കാട്ടുംപുറം സ്വദേശി മുരുകനെ (44) ആണ് ഓട്ടോയിലെത്തിയ രണ്ടംഗ സംഘം മര്‍ദിച്ചത്.
മുരുകൻ നടന്നുപോകുന്നതിനിടെ ഓട്ടോയിലെത്തിയ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പലതവണ നിലത്തിട്ടും മര്‍ദ്ദിച്ചു. മുരുകനെ മര്‍ദ്ദിച്ചശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടിച്ചുവെച്ചു. തുടര്‍ന്ന് ആറ്റിങൽ പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി. മര്‍ദനത്തിന്‍റെ കാരണം വ്യക്തമല്ല. മര്‍ദനമേറ്റ മുരുകനെ ആശുപത്രിയിലേക്ക് മാറ്റി.