താമസക്കാർ വെറും പേർ 50 മാത്രം; ലോകത്തിലെ ഏറ്റവും ചെറിയ ന​ഗരം.. എവിടെ എന്നാവും അല്ലേ ?വിശദമായി അറിയാം




വെറും ഒരു മണിക്കൂറുകൊണ്ട് ഒരു ന​ഗരം മുഴുവൻ ചുറ്റി വന്നാലോ എങ്ങനെയെന്ന് അല്ലെ… ലോകത്തിലെ ഏറ്റവും ചെറിയ ന​ഗരം ചുറ്റി കാണാൻ വെറും ഒരു മണിക്കൂർ മാത്രം മതി. ക്രൊയേഷ്യയിലെ ഹമ്മിനെക്കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്. വെറും 50 താമസക്കാരുള്ള ഒരു ‘പോക്കറ്റ്’ വലിപ്പമുള്ള നഗരമാണ് ലോകത്തിലെ തന്നെ ഏറ്റവും ചെറിയ നഗരം. മുന്തിരിത്തോട്ടങ്ങൾ, ഒലിവ് തോട്ടങ്ങൾ, കുന്നുകൾ എന്നിവതാണ്ടിയാണ് ഈ ന​ഗരത്തിലേക്ക് എത്തുന്നത്.
ഹം നഗരത്തിന് 100 മീറ്റർ നീളവും 30 മീറ്റർ വീതിയും മാത്രമേയുള്ളൂ. ഇത് ഇന്ത്യയിലെ മറ്റ് ഏത് തെരുവിനെക്കാളും ചെറുതാണ്. ചെറുതാണെങ്കിൽ പോലും ചരിത്രം നിറഞ്ഞ സ്ഥലമാണ് ഇത്. ക്രൊയേഷ്യയിലെ ഇസ്ട്രിയൻ പെനിൻസുലയിൽ ചുറ്റികിടക്കുന്ന ഈ ന​ഗരം പതിനൊന്നാം നൂറ്റാണ്ടിലേതാണ്. നഗരം മുഴുവനും പുരാതനമായ ശിലാഭിത്തികളാൽ നിറഞ്ഞതാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സെൻ്റ് ജെറോം പള്ളിയും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ഏറ്റവും പഴയ സ്ലാവിക് ലിപിയായ ഗ്ലാഗോലിറ്റിക് എഴുത്ത് ആദ്യമായി ഉപയോഗിച്ച സ്ഥലങ്ങളിൽ ഒന്നായി ഈ നഗരം കണക്കാക്കപ്പെടുന്നു. നഗരത്തിൽ ആകെ ഒരു സെമിത്തേരി, രണ്ട് പള്ളികൾ, ഒരു ചെറിയ റെസ്റ്റോറൻ്റ്, കുറച്ച് റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയാണുള്ളത്. ഹമ്മിൽ നിർബന്ധമായും ശ്രമിക്കേണ്ട ഒന്നാണ് ബിസ്ക, മിസ്റ്റിൽറ്റോ എന്ന ചെടികൊണ്ട് കൊണ്ട് നിർമ്മിച്ച ബ്രാണ്ടിയാണിത്. തലമുറകളായി കൈമാറി വരുന്ന ഒരു റെസിപിയാണിതിന്റേത്. നഗരത്തിലെ ഒരു പ്രധാന ആകർഷണമായ മ്യൂസിയം ഓഫ് ഹം ഓറയിൽ ഇത് ലഭിക്കും.



Previous Post Next Post