ഇന്ത്യയിലേക്ക് തിരിച്ച 54 ഇസ്കോൺ സന്ന്യാസിമാരെ അതിർത്തിയിൽ തടഞ്ഞ് ബംഗ്ലാദേശ്

ധാക്ക: ഇന്ത്യയിലേക്ക് തിരിച്ച 54 ഇസ്കോൺ സന്ന്യാസിമാരെ തടഞ്ഞ് ബംഗ്ലാദേശ്. യാത്രാ രേഖകൾ കൈവശം ഉണ്ടായിട്ടും സന്ന്യാസിമാരെ അതിർത്തി കടക്കാൻ ബംഗ്ലാദേശ് ഭരണകൂടം അനുവദിച്ചില്ലെന്നാണ് വിവരം. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനുശേഷം യാത്രയ്ക്ക് അനുമതിയില്ലെന്ന് അറിയിക്കുകയായിരുന്നു.

''ഇന്ത്യയിൽ നടക്കുന്ന പ്രാർഥനയിൽ പങ്കെടുക്കാനാണ് ഞങ്ങൾ ഒരുങ്ങിയത്. എല്ലാവരുടേയും കൈവശം എല്ലാ വിധ യാത്രാ രേഖകളുമുണ്ടായിരുന്നു. എന്നാൽ ഭരണകൂടം ഇവരെ അതിർത്തി കടക്കാൻ അനുവദിച്ചില്ല''- ഇസ്കോൺ സന്ന്യാസിമാർ പ്രതികരിച്ചു.

Previous Post Next Post