കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദനായ വില്ലൻ വീണ്ടും ചർച്ച വിഷയമായി മാറിയിരിക്കുകയാണ് : അത്രക്ക് കൂളല്ല കാറിലെ എസി .. കാർ AC ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക ഈ കാര്യങ്ങൾ ...


കാർബൺ മോണോക്‌സൈഡ് ശ്വസിച്ചുള്ള മരണം ഇതാദ്യമായല്ല വാർത്തകളിൽ ഇടം നേടുന്നത്. ഇതിന് മുൻപും വാഹനത്തിലെയും വീട്ടിലെയും എസിയിൽ നിന്ന് ഇത്തരത്തിൽ പുറത്തുവന്ന കാർബൺ മോണോക്‌സൈഡ് ശ്വസിച്ചുള്ള മരണങ്ങൾ വാർത്തയായിട്ടുണ്ട്.

ഒരു വർഷം മുമ്പ് നടൻ വിനോദ് തോമസിന്റെ മരണകാരണം കാറിന്റെ എസിയിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് ആയിരുന്നു. ഇത്തരം അപകടങ്ങൾ പതിവായി മാറുമ്പോൾ ഇതിന്റെ അപകടസാധ്യതകളെക്കുറിച്ച് അധികം ധാരണയില്ലാത്തവരാണ്. നീണ്ടസമയം വാഹനം ഓടാതെ എസി മാത്രം പ്രവർത്തിപ്പിക്കുന്നത് കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യം കൂട്ടുമെന്നാണ് വിലയിരുത്തൽ. കാർബണും ഓക്‌സിജനും ചേർന്നതാണ് കാർബൺ മോണോക്‌സൈഡ്. നിറമോ, മണമോ ഇല്ല. വളരെ മാരകമായ വിഷവാതകമായാണ് ഇത് പ്രവർത്തിക്കുന്നത്.

കാർബൺ മോണോക്സൈഡ് കൂടുതൽ ശരീരത്തിനുള്ളിലെത്തും തോറും ഹീമോ ഗ്ലോബിനെയും കൂട്ടുപിടിച്ച് കോശങ്ങളിലെല്ലാം എത്തും. അങ്ങനെ പ്രാണവായു കിട്ടാതെ കോശങ്ങൾ നശിക്കും. കാർബൺ മോണോക്സൈഡിന് ഏതാനും സമയം മതി ശരീരത്തെ മരണാസന്നമാക്കാൻ. കാറുകൾ പ്രവർത്തിപ്പിക്കുമ്പോൾ തന്നെ കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം ഉണ്ടാകും. എന്നാൽ, ഇത് എക്സ്‌ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച കാറ്റലിറ്റിക്ക് കൺവെർട്ടർ സംവിധാനത്തിലൂടെ കാർബർ ഡൈ ഓക്സൈഡാക്കിയാണ് പുറത്തേക്ക് വിടുന്നത്.

വാഹനം ഓടിക്കുമ്പോൾ എസി ഉപയോ​ഗിക്കുമ്പോഴും ഇത്തരത്തിൽ കാർബൺ മോണോക്‌സൈഡ് ഉണ്ടാകാറുണ്ടെങ്കിലും വായു പ്രവാഹം കാരണം ശക്തി കുറവായിരിക്കും. എന്നാൽ കാർ നിർത്തിയിട്ട് എസി പ്രവർത്തിപ്പിക്കുമ്പോൾ വായു സഞ്ചാരം കുറവായതിനാൽ കാർബൺ മോണോക്‌സൈഡ് വാഹനത്തിൽ നിറയുകയും വാഹനത്തിലിരിക്കുന്നയാളുടെ മരണത്തിനിടയാക്കുകയും ചെയ്യുന്നു. ഉറങ്ങിക്കിടക്കുമ്പോഴാണ് കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നതെങ്കിൽ എന്താണു സംഭവിക്കുന്നതെന്നു പോലുമറിയാതെ ആൾ മരിക്കും.

വെയിലത്ത് നിർത്തിയിട്ട വാഹനം സ്റ്റാർട്ട് ചെയ്താൽ ആദ്യം തന്നെ എസി മാക്‌സിമത്തിൽ ഇടരുത്. വാഹനത്തിൽ പ്രവേശിച്ചാൽ ഉടൻ റീ സർക്കുലേഷൻ മോഡിലിടരുത്. പുറത്തുനിന്നുള്ള വായു എടുക്കുന്ന മോഡ് ഓൺ ചെയ്ത് കുറച്ചു നേരത്തിനു ശേഷം മാത്രമേ റീ സർക്കുലേഷൻ മോഡ് ഇടാവൂ. 25,000, 30,000 കിലോമീറ്റർ കൂടുമ്പോൾ എ.സി. തീർച്ചയായും സർവീസ് ചെയ്യുക. വാഹനത്തിന്റെ കൃത്യമായ ഇടവേളകളിലുള്ള സർവീസ് ചെക്കപ്പുകളിൽ എ.സി.യുടെ കണ്ടൻസറും ക്ലീൻ ചെയ്യുക തുടങ്ങിയവ ചെയ്യുന്നതിലൂടെ അപകടസാധ്യതകൾ കുറക്കാൻ കഴിയും
Previous Post Next Post