ഇന്ത്യൻ പതാകയെ അപമാനിച്ച് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉപദേശകരിലൊരാളായ ആസിഫ് മഹ്മൂദാൻ. ഇന്ത്യൻ പതാകയെ അപമാനിക്കുന്ന ആസിഫ് മഹ്മൂദിന്റെ ചിത്രം സോഷ്യൽ മീഡിയ ഹാൻഡിൽ ‘വോയ്‌സ് ഓഫ് ബംഗ്ലാദേശി ഹിന്ദു’ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഹസീന വിരുദ്ധ പ്രസ്ഥാനത്തെ ഏകോപിപ്പിച്ചതും ഉപദേഷ്ടാവ് ആസിഫ് മഹ്മൂദാണെന്നും, ഇന്ത്യൻ പതാകയെ അപമാനിച്ചതിന് പിന്നിലെ സൂത്രധാരൻ ആസിഫാണെന്നും പോസ്റ്റിൽ പറയുന്നു. ബംഗ്ലാദേശിലെ 53 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇന്ത്യൻ പതാക അപമാനിക്കപ്പെട്ടത്.