‘മുഖ്യമന്ത്ര’, പോലസ് മെഡന്‍’;അക്ഷരത്തെറ്റ് വരുത്തിയ സ്ഥാപനത്തെ…




കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ ഗുരുതര അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് ആസ്ഥാനം ഡിഐജി സതീഷ് ബിനോയ് പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.

വിഷയത്തില്‍ ഗുരുതര പിഴവ് സംഭവിച്ചതായും മെഡല്‍ തയ്യാറാക്കിയ തിരുവനന്തപുരത്തെ ഭഗവതി ഇന്‍ഡസ്ട്രീസിനെ കരിമ്പട്ടികയില്‍പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സ്ഥാപനം നല്‍കിയ മെഡലുകള്‍ പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്ര’ എന്നാണ് മെഡലില്‍ രേഖപ്പെടുത്തിയിരുന്നത്. പൊലീസ് മെഡല്‍ എന്നത് തെറ്റായി ‘പോലസ് മെഡന്‍’ എന്നും രേഖപ്പെടുത്തിയിരുന്നു.
Previous Post Next Post