മഞ്ചേരിക്ക് സമീപം വീട്ടിൽ നിന്ന് 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. വീടിനുള്ളിലും പരിസരങ്ങളിലുമായി 12 ചാക്കുകളിലായാണ് ചന്ദനമരത്തിന്റെ ഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്. വീട്ടുടമ പുല്ലാര വളമംഗലം സ്വദേശി അലവിക്കെതിരെ കേസെടുത്തു. എന്നാൽ ഇയാളെ പിടികൂടാനായില്ല.
വീട് കേന്ദ്രീകരിച്ചു ചന്ദനം വിൽക്കുന്നതായി ഡിഎഫ്ഒമാരായ വിപി ജയപ്രകാശ് (ഫ്ലയിങ് സ്ക്വാഡ്), പി കാർത്തിക് എന്നിവർക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് വീട്ടിനുള്ളിൽ പരിശോധന തുടങ്ങിയത്. 3 ദിവസം നടത്തിയ നിരീക്ഷണത്തിനു ശേഷമായിരുന്നു പരിശോധന. അടുക്കളയിൽ അടുപ്പിനു സമീപം ഉൾപ്പെടെ വീട്ടിലും പരിസരത്തും പലഭാഗങ്ങളിൽ സൂക്ഷിച്ച 12 ചാക്ക് ചന്ദനമുട്ടികൾ, ചീളുകൾ, വേരുകൾ എന്നിവ പരിശോധനയിൽ കണ്ടെടുക്കുകയായിരുന്നു. എന്നാൽ വീട്ടുടമയായ അലവിയെ പിടികൂടാനായില്ല.