സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി.മൂന്ന് സ്കൂളുകൾക്ക് നേരെയാണ് വെള്ളിയാഴ്ച്ച രാവിലെയോടെ ബോംബ് ഭീഷണി സന്ദേശം എത്തിയത്.ഫോൺ സന്ദേശം വഴിയായിരുന്നു ദില്ലിയിൽ സ്കൂളുകൾക്ക് ഭീഷണി. സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം 40 ലേറെ സ്കൂളുകൾക്ക് സമാന രീതിയിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇ-മെയിൽ സന്ദേശം വഴിയാണ് ഭീഷണി എത്തിയത്. വിവിധ സ്കൂൾ പരിസരങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും സ്ഫോടനുമുണ്ടായാൽ വലിയ നാശനഷ്ടങ്ങളുണ്ടാകുമെന്നുമായിരുന്നു സന്ദേശം.