പാറശ്ശാല : പൊഴിയൂർ പ്ലാങ്കാല വിളാകത്തിൽ ശാലി(30)യെയാണ് പോലീസ് പിടികൂടിയത്. ‘ശാലിയുടെ അയൽവാസിയായ വർഗീസിന്റെ സ്കൂട്ടർ ശാലിയും സഹോദരൻ സന്തോഷ്കുമാറും ചേർന്ന് രാത്രിയിൽ കത്തിക്കുകയായിരുന്നു. ശാലിയുടെ അമ്മയെ ദേഹോപദ്രവം ചെയ്ത വൈരാഗ്യത്തിലാണ് സ്കൂട്ടർ കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. വർഗീസിന്റെ പരാതിയിൽ പൊഴിയൂർ പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒന്നാംപ്രതി സന്താഷ് സ്കൂട്ടർ കത്തിച്ചശേഷം വിദേശത്തേക്കു കടന്നിരുന്നു.
സ്കൂട്ടർ കത്തിച്ച കേസിൽ യുവതി പിടിയിൽ….
Jowan Madhumala
0