തൃശൂരില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം. തൃശൂര്‍ പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ ചാവക്കാട് എസ്‌ഐ വിജിത്തിനെതിരെ നടപടി വേണമെന്നാണ് സിപിഐഎമ്മിന്റെ ആവശ്യം. സിപിഐഎം ചാവക്കാട് ഏരിയാ സെക്രട്ടറി ടി ടി ശിവദാസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
അതേസമയം വിമര്‍ശനങ്ങള്‍ക്കിടെ എസ്‌ഐ അവധിയില്‍ പ്രവേശിച്ചു. ശനിയാഴ്ച മുതല്‍ എസ്‌ഐ വിജിത്തിനെ ശബരിമല ഡ്യൂട്ടിയില്‍ നിയോഗിച്ചിരിക്കുകയാണ്.പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലാണ് ക്രിസ്മസ് ആഘോഷം മുടക്കി പൊലീസ് എത്തിയത്. പള്ളി കരോള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിച്ചില്ല. കരോള്‍ പാടിയാല്‍ തൂക്കിയെടുത്ത് എറിയുമെന്നായിരുന്നു എസ് ഐ വിജിത്ത് ഉള്‍പ്പെടെയുള്ള സംഘത്തിന്റെ പ്രതികരണം.