പാമ്പാടിയിൽ അങ്കണവാടിക്ക് ഭീഷണി ഉയർത്തി മണ്ട പോയതെങ്ങ്




പാമ്പാടി പഞ്ചായത്ത്ആറാം വാർഡ്കുപ്പത്താനം അങ്കണവാടിയോട് ചേർന്ന് മണ്ട പോയ തെങ്ങ് അപകട ഭീഷണിയിൽ. ഏതു നിമിഷവും കടപുഴകി വീഴാമെന്ന നിലയിലാണ്. പിഞ്ചുകുഞ്ഞുങ്ങളും അങ്കണവാടി ജീവനക്കാരുമാണ് അപകടഭീഷണി നേരിടുന്നത്. മഴയും കാററും തുടങ്ങുമ്പോൾ ഇവരുടെ മനസ്സിൽ തീയാണ്. സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിൽക്കുന്ന അപകട ഭീഷണിയിൽ നിൽക്കുന്നതും കാലപ്പഴക്കം ചെന്നതുമായ തെങ്ങ് ഉടൻ വെട്ടി മാറ്റണമെന്ന് നാട്ടുകാർ   ആവശ്യപ്പെട്ടു.
Previous Post Next Post