കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി...



കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടിയിൽ മുത്താമ്പി കണിയാണി ചന്തുവാണ് മരിച്ചത്. 80 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മുതലാണ് ചന്തുവിനെ കാണാതായത്.

തുടര്‍ന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വീട്ടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കിണറ്റിൽ നിന്നും ഫയര്‍ഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും.

Previous Post Next Post