പത്തനംതിട്ട സിപിഎം ജില്ലാ സമ്മളനത്തില്‍ പൊലീസിന് രൂക്ഷ വിമര്‍ശനം...പൊലീസ് സ്റ്റേഷനിൽ സിപിഎമ്മുകാരന് ലോക്കപ്പ്, ബിജെപിക്കാരന് തലോടൽ’ കേസ് അന്യേഷണത്തിൽ അല്ല ശ്രദ്ധ പെറ്റിയടിയിൽ മാത്രമെന്ന് വിമർശനം



സിപിഎം ജില്ലാ സമ്മളനത്തില്‍ പൊലീസിന് രൂക്ഷ വിമര്‍ശനം. പോലീസ് സ്റ്റേഷനിൽ സിപിഎംകാരനാണെങ്കിൽ ലോക്കപ്പ് ഉറപ്പാണ്. ബിജെപികാരനാണെങ്കിൽ തലോടലും. സർക്കാർ സംവിധാനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകർക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ജി. സുധാകരനെ നിയന്ത്രിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ശ്രദ്ധ കിട്ടാൻ ജി സുധാകരൻ വായിൽ തോന്നുന്നത് വിളിച്ചുപറയുന്നു. അത് പാർട്ടിക്ക് ദോഷകരമാകുന്നുവെന്നാണ് വിമർശനം.

ബിജെപിയിൽ നിന്ന് വരുന്നവരെ പശ്ചാത്തലം നോക്കാതെ പാർട്ടിയിൽ എടുക്കുന്നത് അപകടകരമാണ്. ജില്ലാ നേതൃത്വത്തിന് ഇക്കാര്യത്തിൽ വീഴ്ച പറ്റുന്നു. ഇ പി ജയരാജനെതിരെയും വിമർശനം ഉയര്‍ന്നു. ഇപി ജാവ്ദേക്കറെ കണ്ടതല്ല പ്രശ്നം, ദല്ലാൾ നന്ദകുമാറുമായി ഇ പിക്ക് എന്തു ബന്ധമെന്ന് പ്രതിനിധികൾ ചോദിച്ചു..മുഖ്യമന്ത്രി വൈകിട്ടോടെ സമ്മേളനത്തിന് എത്തിയേക്കും. പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകളിൽ അദ്ദേഹം നേരിട്ട് പങ്കെടുക്കും

വാർത്ത ചോർത്തിയവരെ കണ്ടെത്താൻ കവടി നിരത്തേണ്ടെന്നും പ്രതിനിധികള്‍ തുറന്നടിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടേറിയറ്റ് അംഗങ്ങൾ തമ്മിലടിച്ചത് മിനിറ്റുകൾക്കുള്ളിൽ ചാനൽ വാർത്തയായെന്നും വിമര്‍ശനം ഉയര്‍ന്നു


Previous Post Next Post