ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തര മെഡിക്കൽ പരിശോധന നടത്താൻ തീരുമാനം


സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തര മെഡിക്കൽ പരിശോധന നടത്താൻ തീരുമാനം. പരിശോധനക്ക് പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി ഡിഎംഒക്ക് കത്ത് നൽകും. രണ്ടര വയസുകാരിയെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി
കുട്ടികളെ കൗൺസിലിംഗിനും വിധേയരാക്കും. കുട്ടികളെ മുമ്പും ആയമാർ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്ന് മുൻ ജീവനക്കാരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങളെയും അടിയന്തര മെഡിക്കൽ പരിശോധന നടത്താൻ തീരുമാനിച്ചത്
പ്രത്യേക സംഘത്തിൽ മാനസികാരോഗ്യ വിദഗ്ധരുമുണ്ടാകും. ഇവരുടെ കൗൺസിലിംഗിൽ ഏതെങ്കിലും തരത്തിലുള്ള പീഡന വിവരം പുറത്തുവന്നാൽ ശക്തമായ നടപടിയെടുക്കാനാണ് തീരുമാനം.



Previous Post Next Post