അജിത് കുമാർ പൊലീസിലെ ക്രിമിനൽ: പി വി അൻവർ



എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള മന്ത്രിസഭായോഗ തീരുമാനത്തെ കുറ്റപ്പെടുത്തി പി വി അന്‍വര്‍ എംഎല്‍എ. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഞെട്ടിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു.
അജിത് കുമാര്‍ പൊലീസിലെ ഏറ്റവും വലിയ നൊട്ടോറിയസ് ക്രിമിനല്‍ ആയിട്ടുള്ള ആളാണെന്നും അൻവർ പറഞ്ഞു. കേരള ചരിത്രത്തില്‍ ഇതുപോലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ആള്‍ പൊലീസ് തലപ്പത്ത് ഇരുന്നിട്ടില്ല. അജിത് കുമാറിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം ഒരു വശത്ത് നടക്കുകയാണ്. അതിനിടയിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം വെറും പ്രഹസനമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പൂര്‍ണമായും ആര്‍എസ്എസിന് കീഴ്‌പ്പെട്ടു എന്നതിന് തെളിവാണിതെന്നും പി വി അന്‍വര്‍ പറഞ്ഞു.

Previous Post Next Post