രോഹിണിയുടെ വെങ്കിടേശ്വർ ഗ്ലോബൽ സ്കൂളിന് ഇമെയിൽ വഴി ബോംബ് ഭീഷണി വന്ന് ഒരാഴ്ച്ച കഴിഞ്ഞ ശേഷമാണ് വീണ്ടും സ്കൂകളുകൾക്ക് ബോംബ് ഭീഷണി എത്തിയത്. കഴിഞ്ഞമാസം ഡൽഹി പ്രശാന്ത് വിഹാറിൽ തീയറ്ററിന് മുന്നിൽ സ്ഫോടനം നടന്നിരുന്നു. പി വി ആർ സിനിമാ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഒക്ടോബർ 20ന് സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു. രണ്ടു സ്ഫോടക വസ്തുക്കളും സ്ഥാപിച്ചത് മതിലിനോട് ചേർന്നാണ്.