കാറപടത്തിൽ വൃദ്ധൻ മരിച്ച സംഭവം: കാറോടിച്ച ഡ്രൈവറെ കണ്ടെത്തി



പാറശ്ശാല : കാറപടത്തിൽ വൃദ്ധൻ മരിച്ച സംഭവത്തിൽ കാറോടിച്ച ഡ്രൈവറെ കണ്ടെത്തി.കാർ ഡ്രൈവറെ വിശദമായ അന്വേഷണത്തിലാണ് പോലീസ് കണ്ടെത്തിയത്. കാരോട് അയിര പ്ലാങ്കാല കടവിള വീട്ടിൽ എസ്.ചെല്ലക്കണ്ണ് മരിച്ച സംഭവത്തിലാണ് കന്യാകുമാരി ജില്ലയിലെ കാഞ്ഞാംപുറം ആറുദേശം അരുവാൻപൊററ്റ വീട്ടിൽ ആൽബിൻ ജോസ്(39) നെ തിരിച്ചറിഞ്ഞത്. കൊല്ലങ്കോട് വാളന്നൂർ സെൻറ്‌ ജോസഫ് ചർച്ചിലെ പാസ്റ്ററാണ് ആൽബിൻ ജോസ് ചെങ്കവിള അയിര പനങ്കാല ജങ്‌ഷനുസമീപം ഡിസംബർ 8-ന് രാവിലെ 5 മണിയോടെയാണ് അപകടം നടന്നത്. ചെല്ലക്കണ്ണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ പാറശ്ശാലഭാഗത്തുനിന്ന് ഊരമ്പ് ഭാഗത്തേക്ക് അമിത വേഗതയിലെ ത്തിയ കാർ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ചെല്ലക്കണ്ണിനെ അതേ കാറിൽ കയറ്റി മാർത്താണ്ഡം സർക്കാർ ആശുപത്രിയിലും അവിടെനിന്ന് ആംബുലൻസിൽ കയറ്റി നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജാ ശുപത്രിയിലും എത്തിക്കുകയായിരുന്നു. ചെല്ലക്കണ്ണ് ചികിത്സയ്ക്കിടെ മരണപ്പെട്ടതോടെ ആൽബിൻ ജോസ് ആശുപത്രിയിൽനിന്ന് കടന്നു കളയുകയായിരുന്നു.മരിച്ചയാളുടെ ബന്ധുക്കൾ പൊഴിയൂർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തി ലാണ് വാഹനത്തെയും ഡ്രൈവറെയും കണ്ടെത്തിയത്.

Previous Post Next Post