ചോദ്യപേപ്പർ ചോർച്ച കേസ്…അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്…കൂടുതൽ നടപടി..





ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ കേസിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിന്റെയും ഹാർഡ് ഡിസ്‌കിന്റെയും ശാസ്ത്രീയ പരിശോധനാഫലം വന്ന ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

ചോദ്യപേപ്പർ ചോർത്തി നൽകിയത് സംബന്ധിച്ച നിർണായക തെളിവുകൾ ഇതിലൂടെ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഷുഹൈബ് നൽകിയ മുൻ‌കൂർ ജാമ്യപേക്ഷ അടുത്ത ദിവസം കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കുന്നുണ്ട്. അതിന് ശേഷമാകും ഷുഹൈബിനെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.
Previous Post Next Post