മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ബസ് ഓടിക്കാൻ ഡ്രൈവറുടെ സീറ്റിൽ കയറി യുവാവ്.. പൊലീസെത്തി ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ യുവാവിനെ ഡ്രൈവിങ്ങ് സീറ്റിൽ നിന്നുമിറക്കി കസ്റ്റഡിയിലെടുത്തു .. സംഭവം



കെഎസ്ആർടിസി ബസിൽ ഡ്രൈവിംഗ് സീറ്റിലിരുന്ന് യുവാവിന്റെ പരാക്രമം.മദ്യലഹരിയിൽ ബസ് ഓടിക്കാൻ ശ്രമിച്ചതിന് പാലക്കാട് യാക്കര സ്വദേശി അഫ്സലിനെതിരെ കേസെടുത്ത് പോലീസ്.സ്റ്റാൻഡിൽ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം.  സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് മദ്യലഹരിയിലായിരുന്ന യുവാവ് ഓടിക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപെട്ടയുടൻ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസെത്തി ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് യുവാവിനെ ഡ്രൈവിങ്ങ് സീറ്റിൽ നിന്നുമിറക്കിയത്. കസ്റ്റഡിയിലെടുത്ത ശേഷം സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
Previous Post Next Post