ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് നീക്കം.’മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ ലക്ഷിക്കൂ’, ‘മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക’, ‘ബിനാമി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഫത്‌വ തേടി വരുന്ന രാഷ്ട്രീയക്കാരുടെ ചതിക്കുഴികള്‍ പണ്ഡിതന്മാര്‍ തിരിച്ചറിയുക’, എന്നിങ്ങനെയാണ് പോസ്റ്ററുകള്‍.
നേരത്തെ മുസ്ലിം ലീഗിൻ്റെ സംസ്ഥാന കമ്മിറ്റി ഓഫീസിലും സമാനമായ പോസ്റ്ററുകൾ ഉണ്ടായിരുന്നു. അതെല്ലാം ഉടൻ തന്നെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മുസ്ലീം ലീഗിൽ പല നേതാക്കളുടെയും പ്രതികരണങ്ങൾ പുറത്തുവന്നിരുന്നു. മുനമ്പം വിഷയത്തിൽ രണ്ടഭിപ്രായം ഉണ്ടെന്ന തരത്തിലായിരുന്നു അവയെല്ലാം. ഏറ്റവുമൊടുവിൽ സാദിഖലി ശിഹാബ് തങ്ങൾ ഈ വിഷയത്തിൽ ഇനി പരസ്യ പ്രതികരണം പാടില്ലെന്ന് അറിയിച്ചിരുന്നു.