വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽകി കുവൈത്ത്


വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽകി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ട്രാ​ഫി​ക് പി​ഴ​ക​ൾ അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് അ​ടു​ത്തി​ടെ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർന്നാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം.ട്രാ​ഫി​ക് പി​ഴ​ക​ൾ അ​ട​ക്ക​ൽ സ​ർക്കാ​ർ അം​ഗീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി​യോ അ​ല്ലെ​ങ്കി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി​യോ മാ​ത്ര​മാ​ണ്. അ​ന്താ​രാ​ഷ്ട്ര ഫോ​ൺ ന​മ്പ​റു​ക​ളി​ൽ നി​ന്ന് മ​ന്ത്രാ​ല​യം ആ​ർ​ക്കും ടെ​ക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്നി​​െല്ല​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.
Previous Post Next Post