കള്ള വാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ മോഷണം; എക്‌സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ


വാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണവും മൊബൈലും മോഷ്ടിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചടയമംഗലം എക്‌സൈസ് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ ഷൈജുവാണ് അറസ്റ്റിലായത്.
വാറ്റ് കേസിൽ പിടിക്കപ്പെട്ട അൻസാരി എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. പരിശോധനക്കിടെയാണ് മോഷണം നടത്തിയത്.
അൻസാരിയുടെ വീട്ടിൽ നിന്ന് സ്വർണം, മൊബൈൽ ഫോൺ, ടോർച്ച് എന്നിവ മോഷ്ടിച്ചെന്നാണ് പരാതിയിലുള്ളത്.
Previous Post Next Post