വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി…



കൊരട്ടിക്കര സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരട്ടിക്കര കലിപ്പുറത്ത് താഴത്തേതിൽ മോഹനനെയാണ് (64) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

വടക്കാഞ്ചേരി മുള്ളൂർക്കര ഭാഗത്ത് വെച്ചാണ് മോഹനനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയതായുള്ള വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. വ്യാഴാഴ്‌ച മുതൽ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടയിലാണ് മരണപ്പെട്ടതായുള്ള വിവരം പൊലീസിൽ നിന്നും ലഭിച്ചത്. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഭാര്യ: കൗസല്യ, മക്കൾ: വിജീഷ്, സൗമ്യ.
Previous Post Next Post