റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവിന്റെ വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി…


വയനാട്ടിൽ യുവാക്കൾ റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവ് മാതൻ്റെ വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വയനാട് കൂടൽക്കടവിൽ കാറുകൊണ്ട് വലിച്ചിഴച്ച മാതൻ ഇപ്പോഴും മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അടയ്ക്കാൻ ഉണ്ടായിരുന്നത് 261 രൂപ മാത്രമായിരുന്നു.ഇന്നുച്ചയോടെയാണ് KSEB ഉദ്യോഗസ്ഥൻ ഫ്യൂസ് ഊരിയത്. പണം അടയ്ക്കാനുള്ള വിവരം അറിയില്ലായിരുന്നു എന്ന് വീട്ടുകാർ അറിയിച്ചു. നാളെ രാവിലെ പണമടയ്ക്കാൻ തയ്യാറെന്നും അവർ അറിയിച്ചു. എന്നാൽ ഉദ്യോഗസ്ഥൻ ഫ്യൂസ് ഊരി മടങ്ങി എന്ന് വീട്ടുകാർ പറഞ്ഞു.

അതേസമയം മതനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ പിടിയിലായി. ഹര്‍ഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. ബസ് യാത്രക്കിടെയാണ് ഹര്‍ഷിദിനെയും അഭിരാമിനെയും കസ്റ്റഡിയില്‍ എടുത്തത്. ബാഗ്ലൂര്‍ ബസില്‍ കല്‍പ്പറ്റയിലേക്ക് വരുന്നതിനിടെയായിരുന്നു നീക്കം. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.


Previous Post Next Post