കുറച്ച് ദിവസമായി ഒരാൾ ചുറ്റിത്തിരിയുന്നു; കള്ളനാണെന്ന് കരുതി നാട്ടുകാർ തടഞ്ഞുവെച്ചത്...




കള്ളനാണെന്ന് കരുതി നാട്ടുകാർ തടഞ്ഞുവെച്ച് പിടികൂടിയത് കൊലക്കേസ് പ്രതിയെ എന്ന് കണ്ടെത്തൽ. വയനാടാണ് സംഭവം. വയനാട് കല്ലൂരിൽ വച്ചാണ് മൂലവയൽ വീട്ടിൽ എം എസ് മോഹനൻ എന്നയാളെ നാട്ടുകാർ തടഞ്ഞുവെച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് മോഷ്ടാക്കാളുടെ ശല്യം കൂടുതലാണ്. അതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടപ്പോൾ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

 പിന്നീടാണ് ഇയാൾ കൊലക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. 2022 ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. തമിഴ്നാട് ഗൂഡല്ലൂർ സ്റ്റേഷൻ പരിധിയിലാണ് ഈ കേസുള്ളത്.കസ്റ്റഡിയിലെടുത്ത മോഹനനെ ബത്തേരി പോലീസ് ഗൂഡല്ലൂർ പോലീസിന് കൈമാറിയിരിക്കുകയാണ്.
Previous Post Next Post