ആരോഗ്യം വഷളായി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലി ആശുപത്രിയില്‍




മുംബൈ: മുന്‍ ഇന്ത്യന്‍ ബാറ്റര്‍ വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇന്ന് രാവിലെ താനെയിലെ ആകൃതി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

ക്രിക്കറ്റ് കരിയര്‍ അകാലത്തില്‍ അവസാനിപ്പിക്കേണ്ടി വന്ന വിനോദ് കാംബ്ലിക്ക് അതിനു ശേഷം വലിയ ശാരീരിക വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. സാമ്പത്തിക തകര്‍ച്ചയിലുമായിരുന്നു മുന്‍ താരം.

ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കളിക്കൂട്ടുകാരനും സഹ താരവുമാണ് ക്ലാംബി. ഇരുവരും ഈയടുത്ത് ആദ്യ പരിശീലകന്‍ രമാകാന്ത് അച്ചരേക്കറുടെ ഓര്‍മ ദിനത്തില്‍ ഒരേ വേദിയില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു.
Previous Post Next Post