ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസ്; പ്രതികളെ പിടികൂടാനാവാതെ പൊലീസ്


കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച കേസിൽ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. കമ്പളക്കാട് സ്വദേശിയായ ഹർഷിദിനും സുഹൃത്തുക്കൾക്കും വേണ്ടിയുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്. തിങ്കളാഴ്ച രാത്രി പ്രതികളുടെ ബന്ധുകളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.


ആദിവാസി യുവാവ് മാതനെ വലിച്ചിഴച്ച കാർ തിങ്കളാഴ്ച പൊലീസ് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കണിയാംപറ്റയിൽ നിന്നുമാണ് കാർ കണ്ടെത്തിയത്. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കേസിലെ പ്രതികളെ ചൊവാഴ്ച തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവിനെ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചത്. വിനോദ സഞ്ചാരികൾ തമ്മിൽ തർക്കമുണ്ടായത് കണ്ട് തടയാനെത്തിയതിനാണ് മാതനെ മർ‌ദിച്ചത്. കൈ കാലുകൾക്കും നടുവിനും ഗുരുതരമായി പരുക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വധ ശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം ആദിവാസി വിഭാഗക്കാർക്കെതിരായ സംഭവങ്ങൾ തുടരുന്ന സാഹചര‍്യം കണക്കിലെടുത്തും മന്ത്രി ഒ.ആർ കേളുവിന്‍റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ചും കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ മാനന്തവാടിയിലെ ഓഫീസിലേക്ക് മാർച്ച് നടത്തും
Previous Post Next Post